കോഴിക്കോട് :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ഐശ്വര്യ കേരള യാത്ര ഇന്നു കോഴിക്കോട്ട് . വൈകിട്ട് നാലിന് അടിവാരത്തു വച്ച് ജാഥയെ ജില്ലയിലേക്കു സ്വീകരിക്കും. തിരുവമ്പാടിയിലാണ് ആദ്യ പരിപാടി നടക്കുക. താമരശ്ശേരിയിലെ പൊതുസമ്മേളനത്തോടെ ഇന്നത്തെ പര്യടനം അവസാനിക്കും. നാളെ പേരാമ്പ്ര, തൊട്ടിൽപാലം, തിരുവള്ളൂർ, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ വെച്ച് സ്വീകരണം നൽകും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ മുഖ്യാതിഥിയാകും.

