ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള ഫോര്‍മുല മറ്റ് കമ്പനികൾക്ക് കൂടി നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും രാജ്യത്തിന് വേണ്ടത്രയും വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി കേജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് കമ്പനികളും മാസം ഏഴ് കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഈ രീതിയിലാണ് ഉത്പാദനമെങ്കില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം പറയുന്നു.
കേന്ദ്രം വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ ഫോര്‍മുല കൈമാറുകയാണെങ്കില്‍ നിരവധി കമ്പനികൾ നിര്‍മാണത്തിന് തയാറാകും. പ്രതിസന്ധി ഘട്ടത്തില്‍ ഇങ്ങനെ ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്നു മാസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുമെന്ന് കേജ്‌രിവാള്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.