ന്യൂഡൽഹി : ആഭ്യന്തര ഉത്പാദനം മതിയാകാതെ വരുന്ന നിലവിലെ സാഹചര്യത്തിൽ വാക്സിൻ ലഭ്യത തേടി സംസ്ഥാനങ്ങൾ മറ്റു പോംവഴികൾ ആലോചിക്കുന്നു. ആഗോള ടെൻഡറുകൾ ക്ഷണിച്ച വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
അതെ സമയം രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉത്പാദകരായ ഭാരതബയോടെക് വാക്സിൻ സംസ്ഥാനങ്ങൾക്കു നേരിട്ട് ലഭിച്ചു തുടങ്ങി, ആദ്യ ഘട്ടത്തിൽ 18 സംസ്ഥാനങ്ങൾക്കാണ് വാക്സിൻ ലഭിച്ചത്. കേരളത്തിന് ഇക്കുറി ലഭിച്ചില്ല. കമ്പനിയുടെ ജോയിൻറ് മാനേജിങ്ങ് ഡയറക്ടർ സുചിത്ര എല്ലാ അറിയിച്ചതാണ് ഈ വിവരം.