കാസർഗോഡ് ഭെൽ ഇ.എം.എൽ സംസ്ഥാനം ഏറ്റെടുക്കുന്നു

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കാസർകോട്‌ ഭെൽ ഇഎംഎൽ (ഭാരത്‌ ഹെവി ഇലക്ട്രിക്കൽസ്‌) സംസ്ഥാന സർക്കാരിന്‌. ഭെൽ -ഇഎംഎൽ സംയുക്ത സംരംഭത്തിൽ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായി ഭെൽ അറിയിച്ചു.

കേരളത്തിന്റെ ആവശ്യം കേന്ദ്ര ഖനവ്യവസായ മന്ത്രാലയം അംഗീകരിച്ചതായും സംസ്ഥാന സർക്കാരും ഭെല്ലുമായി ഉണ്ടാക്കിയ വിൽപ്പന കരാർ അംഗീകരിച്ചതായും കത്തിൽ വ്യക്തമാക്കി. 2016 ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ചതായിരുന്നു.

ഭെൽ ഇഎംഎൽ ഏറ്റെടുക്കാൻ 2017 ൽ തന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച്‌ ഭെല്ലുമായി ചർച്ച നടത്തുകയും നിർദേശങ്ങൾ അംഗീകരിച്ച്‌ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്‌തു. സംസ്ഥാന സർക്കാരിന്‌ കൈമാറാൻ തടസ്സമില്ല എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാടെങ്കിലും കൈമാറ്റ രേഖ നൽകാൻ തയ്യാറായില്ല. ഈ ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന സർക്കാർ നിരന്തരം ഇടപെടുകയും നിരവധി തവണ കേന്ദ്രമന്ത്രിയെ കാണുകയും ചെയ്‌തിരുന്നു.

spot_img

Related Articles

Latest news