ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌കൂളില്‍ ബി. എസ്സ്. സി., എം.ബി.എ.

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ കോയമ്പത്തൂരിലുള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്റർനാഷണൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെന്റ് (എസ്.വി.പി.ഐ.എസ്.ടി.എം.) ബി. എസ്സ്. സി. ടെക്സ്റ്റൈൽസ്, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.- ടെക്സ്റ്റൈൽ/അപ്പാരൽ/ റിട്ടെയിൽ) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു വർഷ ബി. എസ്സ്. സി. ടെക്സ്റ്റൈൽസ് പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് / ബയോളജി പഠിച്ച് മൂന്നിനും കൂടി 60 ശതമാനം മാർക്ക് (ഒ. ബി. സി. – 55 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം – 50 ശതമാനം) വാങ്ങി പ്ലസ്ടു / തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

എം.ബി.എ. പ്രവേശനത്തിന് അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരാകണം. ബിരുദതലത്തിൽ 55 ശതമാനം മാർക്ക് വേണം (ഒ.ബി.സി – 50 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗം – 45 ശതമാനം). യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രോഗ്രാമുകളിലെ നിശ്ചിതശതമാനം സീറ്റിലെ പ്രവേശനം (ബി.എസ്സി. – 50 ശതമാനം, എം.ബി.എ. – 60 ശതമാനം), എസ്.വി.പി. എൻട്രൻസ് ടെസ്റ്റ് വഴിയും ബാക്കിയുള്ള സീറ്റിലെ (50 ശതമാനം, 40 ശതമാനം) പ്രവേശനം സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴിയുമായിരിക്കും.

പ്രവേശന പരീക്ഷ

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രവേശനപരീക്ഷയ്ക്ക് 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.ബി. എസ്സ്. സി. ടെസ്റ്റിന് ഇംഗ്ലീഷ്, ജനറൽ നോളജ്, ന്യൂമറിക്കൽ എബിലിറ്റി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയിൽനിന്ന് ചോദ്യങ്ങൾ. എം. ബി.എ. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ്/ വെർബൽ എബിലിറ്റി, മാത്തമാറ്റിക്സ്/ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡാറ്റാ ഇന്റർപ്രട്ടേഷൻ, ലോജിക്കൽ റീസണിങ് എന്നിവയിൽ നിന്നുമുള്ള ചോദ്യങ്ങൾ. വിശദാംശങ്ങൾ www.svpistm.ac.in ലെ ‘അഡ്മിഷൻ’ > ‘ഓൺലൈൻ ആപ്ലിക്കേഷൻ ഫോം’ ലിങ്കിലെ വിശദമായ വിജ്ഞാപനത്തിലുണ്ട്.

spot_img

Related Articles

Latest news