ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ ആളുകള്‍ ഗോമൂത്രവും ചാണകവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ’ എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.
ചാണകവും ഗോമൂത്രവും ശരീരത്തില്‍ പുരട്ടുന്നതിന്റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ചാണകം ചികിത്സ ആളുകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവര്‍ വിശ്വസിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്.