സുപ്രീംകോടതി ലൈവ് ടെലികാസ്റ്റിനെ പിന്തുണച്ച്‌ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടികള്‍ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇതേക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളിലാണ് എന്ന് പറഞ്ഞ അദ്ദേഹം കോടതിയിലെ സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ചതിനു ശേഷം ഇതിനുവേണ്ട നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

സുപ്രീംകോടതിയിലെ വെര്‍ച്വല്‍ നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്ന ആപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടതി നടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്ന ജേര്‍ണലിസ്റ്റുകള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.

താനും ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്നതും അദ്ദേഹം ഓര്‍മ്മിച്ചു. എന്താണ് കോടതിയില്‍ നടന്നത് എന്നറിയാന്‍ അവര്‍ക്ക് പലപ്പോഴും കഴിയാറില്ല. അഭിഭാഷകരെ ആശ്രയിച്ചായിരിക്കും പലപ്പോഴും റിപ്പോര്‍ട്ടിങ്. ഇതിനു പരിഹാരം ഉണ്ടാകണമെന്ന് പലരും അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news