ഫലസ്‌തീന്‍ പ്രശ്‌നം: ഒഐസി അടിയന്തിര യോഗം ഞായാറാഴ്ച

സൗദി അറേബ്യയുടെ അഭ്യര്‍ഥന മാനിച്ച്‌ ജറൂസലേമിലെയും ഗാസയിലെയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഞായറാഴ്ച അടിയന്തര യോഗം ചേരും. ഒ.ഐ.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യും.

അക്രമങ്ങള്‍ നിയന്ത്രണാതീതമായി ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഹാഡി അമറിനെ ദൂതനായി പ്രദേശത്തെ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായും ഈജിപ്തുമായും ബന്ധപ്പെട്ട് യു ആസ് പ്രസിഡന്റ് ജോ ബൈഡന്‍ ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുകയും ചെയ്‌തു. നിലവിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഈജിപ്ത്, ടുണീഷ്യ, ഉള്‍പ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് ഹ്രസ്വകാല പങ്ക് വഹിക്കാനാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയും പറഞ്ഞു.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള ഭാഗമായി ഇസ്രയേൽ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ഈജിപ്ഷ്യന്‍ പ്രതിനിധി സംഘം ടെല്‍ അവീവിലുണ്ടെന്ന് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിനിധി സംഘം ആദ്യം ഗാസ മുനമ്പില്‍ ഹമാസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കര മാര്‍ഗ്ഗം ഇസ്രയേലിലേക്ക് കടന്നതായാണ് വെളിപ്പെടുത്തല്‍. നേരത്തെയും പല തവണ ഈജിപ്ത് മധ്യസ്ഥത വഹിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news