ടൊയോട്ടയുടെ 14 സീറ്റര്‍ എംപിവി ഹിയാസ് ഇന്ത്യയില്‍. നിരവധി തവണ പരീക്ഷണയോട്ടത്തിന് കമ്പനി ഇതിനോടകം വാഹനത്തെ നിരത്തിലിറക്കിയിരുന്നു. സില്‍വര്‍, വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളാണ് ടൊയോട്ട ഹിയാസില്‍ ലഭ്യമാവുക.
2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാകും GL വേരിയന്റില്‍ മാത്രം എത്തുന്ന എംപിവിക്ക് തുടിപ്പേകുക. ഇത് പരമാവധി 151 bhp കരുത്തില്‍ 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.എഞ്ചിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോകള്‍, സിഡി, ഓക്സ്, യുഎസ്ബി എന്നിവയുള്ള 2ഡിന് ഓഡിയോ, ഓരോ വരിയിലും എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, സെമി-റെക്ലൈനിംഗ് സീറ്റുകള്‍, ഇബിഡിയുള്ള ആന്റിലോക്ക് ബ്രേക്കുകള്‍, പവര്‍ സ്ലൈഡിംഗ് പിന് ഡോറുകള്‍ തുടങ്ങിയവയെല്ലാം എംപിവിയില്‍ ലഭ്യമാണ്.
ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ലാത്ത ഹിയാസ് എംപിവി 55 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് എത്തുന്നത് എന്നാണ് കരുതുന്നത്.