ഫെലിഡെ മാവെന് ഇലക്ട്രിക് സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 24,500 രൂപയാണ് ഫെലിഡെ ഇലക്ട്രിക് പെഡല്‍ അസിസ്റ്റ് ഇ-ബൈക്കിന്റെ വില എന്നാണ് റിപ്പോര്‍ട്ട്. കാലുകളെ സഹായിക്കാന്‍ 250W / 32Nm BLDC ഹബ് മോട്ടോര്‍ ഉപയോഗിക്കുന്നുമുണ്ട്.
ഫെലിഡെ മാവനും മറ്റു ചില ഇ-സൈക്കിളുകളെ പോലെ ലോ-സ്പീഡ് ഇലക്ട്രിക് മോഡലാണ്. 25 കിലോമീറ്റര്‍ വേഗതയില്‍ അസിസ്റ്റഡ് ടോപ്പ് സ്പീഡും അഞ്ച് ലെവല്‍ വൈദ്യുത സഹായവുമാണ് സൈക്കിളിന് ഉള്ളത്. വൈദ്യുതോര്‍ജത്തിന്റെ സഹായത്തോടെ 22 ഡിഗ്രി വരെയുള്ള കയറ്റങ്ങള്‍ വരെ കയറാനും മാവെന് സഹായിക്കും.
ഇലക്ട്രിക് സൈക്കിളിന്റെ മറ്റൊരു സവിശേഷത 35-50 കിലോമീറ്റര്‍ ശ്രേണിയാണ്. 36V, 7.8Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഫെലിഡെ മാവന്റെ ഇലക്ട്രിക് മോട്ടോര്‍. ഇത് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്നര മണിക്കൂറാണ് എടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ഇ-ബൈക്കുകളില്‍ ഒന്നാണ്. മാവന് ഇലക്ട്രിക് സൈക്കിളിന് വെറും 21 കിലോ ഭാരം മാത്രമാണുള്ളത്. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകള്‍, ഒരു ടെലിസ്കോപ്പിക് ഫോര്‍ക്ക് എന്നിവ പുതിയ ഫെലിഡെ മാവന് ഇ-സൈക്കിളില്‍ ലഭിക്കുന്നു. പിന്‍ഭാഗത്ത് സസ്പെന്ഷന് ഇല്ല.
മോട്ടോര്‍ രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് വരുന്നത്. എല്ലാ ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ക്കും ഒരു വര്‍ഷത്തെ വാറന്റിയും ലഭിക്കുമെന്നാണ് സൂചന. ഫെലിഡെ മാവന് ഇ-സൈക്കിളില്‍ ഒരു ക്രോമോളി സ്റ്റീല്‍ ഫ്രെയിമും 27.5 ഇഞ്ച് അലുമിനിയം വയര്‍ സ്പോക്ക് റിമ്മുകളുമാണ് ഉള്ളത്.