ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിസഭകള്‍ അധികാരത്തിലേറി. കേരളത്തില്‍ മാത്രം സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത.
ഇത് ശരിയാണോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും എന്ന് അദ്ദേഹം പ്രതികരിച്ചു. മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യന്റെ വിധിയെന്നും ബി.ജെ.പി മുഖപത്രം ആരോപിച്ചിരുന്നു.
സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ നടത്തിയാല്‍ മതി എന്ന തീരുമാനിച്ചത്. മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജോത്സ്യവിധി.
1944 മാര്‍ച്ച് 23ന് മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് പിണറായി വിജയന്‍ ജനിച്ചത്. ഈ മാസം 17വരെ ജോത്സ്യ വിധി പ്രകാരം അത്ര ശുഭകരമല്ല. അതുകൊണ്ടുതന്നെ ശുഭകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തവും ഇല്ല. ഈ നിരീക്ഷണമാണ് തിടുക്കപ്പെട്ട് അധികാരത്തിലേറെണ്ടെന്ന തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരെ പ്രേരിപ്പിച്ചത് എന്നാണ് വാർത്തയിൽ ആരോപിക്കുന്നത്.
75 വയസ്സുള്ള പിണറായി വിജയന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അദ്ദേഹം വിദഗ്ധ ചികിത്സ തേടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്.
മേയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന ബംഗാള്‍ ,തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളില്‍ എല്ലാം ഭുരിപക്ഷം ലഭിച്ച പാര്‍ട്ടി അധികാരം ഏറ്റിരുന്നു. 140 അംഗ നിയമ സഭയില്‍ 99 സീറ്റുകള്‍ നേടി വിജയിച്ച കേരളത്തില്‍ മാത്രമാണ് കൊവിഡ് സാഹചര്യത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാതെ വൈകിപ്പിക്കുന്നത്.