മെയ് 15 മുതൽ ഒമാനിൽ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കും

2021 മെയ് 15, ശനിയാഴ്ച്ച മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതോടെ മെയ് 15 മുതൽ രാത്രി സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതാണ്.

ഈദ് അവധിക്ക് ശേഷം രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാൽ ഇതോടൊപ്പം, മെയ് 15 മുതൽ, ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും, വാണിജ്യ പ്രവർത്തന മേഖലകളിലും ഉപഭോക്താക്കൾക്ക് പ്രവേശനം വിലക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലുമുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, ഡെലിവറി സേവനങ്ങൾ മുതലായ പ്രവർത്തനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

ഇതോടെ മെയ് 15 മുതൽ, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പൂർണ്ണ വിലക്ക് രാത്രി 8 മണി മുതൽ രാവിലെ 4 വരെ മാത്രമാകുന്നതാണ്. ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള സമയങ്ങളിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ മുതലായ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമേ ഒരേ സമയം സേവനങ്ങൾ നൽകാവൂ.

സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ തിരികെ എത്തുന്നതാണ്.

spot_img

Related Articles

Latest news