പഞ്ചാബിന്റെ ഇരുപത്തി മൂന്നാം ജില്ലയായി മാലേർ കോട്​ല

ചണ്ഡീഗഡ്​: പഞ്ചാബിന്റെ ഇരുപത്തിമൂന്നാം ജില്ലയായി മാലേർ കോട്​ലയെ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പ്രഖ്യാപിച്ചു. ​തന്റെ ഈദ്​ ദിന സന്ദേശത്തിലാണ്​ മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ മാലേർ കോട്​ല സംസ്​ഥാനത്തെ പുതിയ ജില്ലയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. മാലേർ കോട്​ലയിലെ ജനങ്ങൾക്ക്​ ജില്ല പ്രഖ്യാപനം ഈദ്​ സമ്മാനമായി മാറി.

ജില്ലയിൽ 500 രൂപ ചെലവിൽ മെഡിക്കൽ കോളജും വനിതാ കോളജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്​ പുറമെ ചരിത്രനഗരിയായ മാലേർ കോട്​ലയിൽ പുതിയ ബസ്​ സ്​റ്റാൻഡ്​ സ്​ഥാപിക്കുമെന്നും വനിതകൾ മാത്രമുള്ള പൊലീസ്​ സ്​റ്റേഷൻ തുടങ്ങു​മെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജിന്​ ഷേർ മുഹമ്മദ്​ ഖാൻ മെഡിക്കൽ എന്ന്​ പേരു നൽകും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തി.

മാലേർ കോട്​ലയിലെ 150 വർഷം പഴക്കമുള്ള മുബാറക്​ മൻസിൽ പാലസ്​ പഞ്ചാബ്​ സർക്കാർ നവീകരിച്ച്​ സംരക്ഷിക്കുമെന്നും അമരീന്ദർ സിങ്​ അറിയിച്ചു. മാലേർ കോട്​ലയിലെ അവസാന നവാബി​െൻറ ഭാര്യയായ ബീഗം മുനവ്വിറുന്നിസ ഇതുസംബന്ധിച്ച്​ സംസ്​ഥാന സർക്കാറിന്​ കത്തു നൽകിയിരുന്നു.

spot_img

Related Articles

Latest news