കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും: ജാഗ്രത കൈവിടരുതെന്ന്​ ​ആരോഗ്യവകുപ്പ്

​മല​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ​ക്കാ​ലം കൂ​ടി ക​ട​ന്നു വ​രു​ക​യാണെ​ന്നും കോ​വി​ഡി​നൊ​പ്പം മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​ട​ര്‍ന്ന് പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ര്‍ധ​ന​വ് കാ​ര​ണം ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു. മ​റ്റു അ​സു​ഖ​ങ്ങ​ള്‍ കൂ​ടി പി​ടി​പെ​ട്ടാ​ല്‍ അ​വ​രെ പ​രി​ച​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ ന​ന്നേ ബു​ദ്ധി​മു​ട്ടും.

സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രുത​ലു​ക​ള്‍

  • കൊ​തു​ക് പ​ക​രു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ക.
  • കൊ​തു​ക് ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ കൊ​തു​ക് വ​ല, ഇ​ത​ര കൊ​തു​ക് ന​ശീ​ക​ര​ണ ഉപാ​ധി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക.
  • ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ്പ്രേ​യി​ങ്, ഫോ​ഗി​ങ്​ മു​ത​ലാ​യ​വ ചെ​യ്യു​ക.
  • എ​ലി​മൂ​ത്രം​ കൊ​ണ്ട് മ​ലി​ന​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള വെ​ള്ള​വു​മാ​യി സ​മ്പര്‍ക്ക​ത്തി​ല്‍ വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
  • പ്ര​തി​രോ​ധ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ ഡോ​ക്സീ​സൈക്കി​ളി​ന്‍ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കു​ക.
  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.
  • മ​ല​മൂ​ത്ര വി​സ​ര്‍ജ്ജ​നം ക​ക്കൂ​സു​ക​ളി​ല്‍ മാ​ത്രം ചെ​യ്യു​ക.
  • ത​ണു​ത്ത​തും പ​ഴ​കി​യ​തും തു​റ​ന്ന് വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.
spot_img

Related Articles

Latest news