മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയ നടപടി പുനപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം. പി രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേ മന്ത്രിക്കും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കും രാഹുല്‍ ഗാന്ധി കത്ത് അയച്ചു.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ കേരളത്തിന് അനുവദിച്ച രണ്ട് ഓക്സിജന്‍ പ്ലാന്‍റ് ഒന്ന് കൊല്ലത്തും മറ്റൊന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലും സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് . മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അതിന്റെ പ്രാരംഭ പ്രവര്‍ത്തനം അതിവേഗം നടന്നുകൊണ്ടിരിക്കെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിനെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്.
കേരളത്തില്‍ ഏറ്റവും അധികം കോവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് മലപ്പുറം, കോവിഡ് പോസിറ്റീവ് നിരക്ക് വര്‍ദ്ധിക്കുക കൂടെ ചെയ്യുന്ന സാഹചര്യമുണ്ട്, മാത്രമുവല്ല ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ നിലവിലുള്ള ഓക്സിജന്‍ പ്ലാന്‍റില്‍ സംഭരണ ശേഷി വളരെ കുറവാണ് ഇതില്‍ നിന്ന് കേവലം 50 ല്‍ താഴെ ബെഡ്ഡുകള്‍ക്ക് മാത്രമേ ഓക്സിജന്‍ കൊടുക്കുവാന്‍ സാധിക്കുകയുള്ളു.