വിദേശ തൊഴില്‍ ആനുകൂല്യം ലഭിക്കാന്‍ നടപടിയുമായി നോര്‍ക്ക റൂട്ട്‌സ്; അപേക്ഷ സമര്‍പ്പിക്കാം

ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടും മറ്റും വിദേശത്ത് നിന്നു മടങ്ങിയെത്തിവര്‍ക്ക് തൊഴില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നോര്‍ക്ക് ഇടപെടുന്നു. തിരിച്ചുവന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നോര്‍ക്കയുടെ നടപടി. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി വഴി പരിശ്രമിക്കുന്നുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.

 

ആനുകൂല്യം ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിന്റെ കോപ്പി, വിദേശ തൊഴില്‍ ദാതാവിന്റെ വിലാസവും ഫോണ്‍ നമ്പറും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോണ്‍ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഇമെയിലില്‍ അയക്കണം. ആനുകൂല്യം ലഭിക്കേണ്ടവര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ 1800 425 3939 എന്ന നമ്പറിലും, വിദേശത്തുള്ളവര്‍ 00918 8020 12345 എന്ന നമ്പറിലും ബന്ധപ്പെടുക.

spot_img

Related Articles

Latest news