ഇ​ന്ത്യ​യി​ല്‍ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ന്‍

കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍‌ നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് 10 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. സ്വ​ന്തം താ​മ​സ​ സ്ഥ​ല​ത്തോ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് റ​ഗു​ലേ​റ്റ​റി അ​തോറി​റ്റി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്ക്ഫോ​ഴ്സ് നി​ര്‍​ദേ​ശി​ച്ചു.

ആ​റു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം.

spot_img

Related Articles

Latest news