ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വാക്​സിന്‍ വിതരണവുമായി​ വിപ്രോ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ​ലക്ഷം ഡോസ്​ വാക്​സിന്‍ സൗജന്യമായി വിതരണം ചെയ്യാന്‍ പദ്ധതിയിട്ട്​ അന്താരാഷ്​ട്ര ഐ.ടി കമ്പനിയായ വിപ്രോ.

ഇതിനായി ഇന്ത്യയിലെ മുന്‍നിര ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായും​ അവര്‍ അറിയിച്ചു. ജൂണ്‍ ആദ്യം മുതല്‍ വാക്​സിന്‍ വിതരണം ചെയ്യാനാണ്​ കമ്പനി ലക്ഷ്യ​മിടുന്നത്​. ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്കും തുടര്‍ന്ന്​ അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും വാക്​സിന്‍ നല്‍കും.

കോവിഷീല്‍ഡ്, കോവാക്സിന്‍, സ്​പുട്​നിക്​ വി എന്നിങ്ങനെ മൂന്ന് വാക്​സിനുകളാണ്​ ജീവനക്കാര്‍ക്ക്​ വിതരണം ചെയ്യുന്നത്​​.

1.9 ലക്ഷം തൊഴിലാളികളാണ്​ വി​പ്രോയ്​ക്ക്​ കീഴില്‍ ലോകമെമ്പാടും ​ജോലി ചെയ്യുന്നത്​. അവരില്‍ ഭൂരിപക്ഷം പേരും ഇന്ത്യയിലാണ്​. രാജ്യത്താകമാനം മുന്‍നിര ആശുപത്രികളുമായി കരാര്‍ ഉണ്ടാക്കിയ 140 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വിപ്രോ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

spot_img

Related Articles

Latest news