മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാര്‍ശയും ഇതോടൊപ്പം അംഗീകരിച്ചു. കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതികഉപദേശക സമിതി (എന്‍.ടി.ജി. ഐ.) യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്. ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാമെന്ന് സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തിയ വരികയാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ആന്റി-ബോഡി പ്ലാസ്മ ചികിത്സയ്ക്കു വിധേയമായര്‍ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതി. മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനു ശേഷം 48 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതിയെന്നുമുള്ള നിര്‍ദേശങ്ങളും അംഗീകരിച്ചു.
കോവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.