രമ്യ കുഴഞ്ഞ് വീണ് മരിച്ചത് പ്രസവ വാര്‍ഡിലെ ജോലിക്കിടെ; ജീവനെടുത്തത് കോവിഡ്

അഗളി: അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ നഴ്‌സ് കുഴഞ്ഞ് വീണ് മരിച്ചത് പ്രസവ വാര്‍ഡിലെ ജോലിക്കിടെ. കോവിഡ് മൂലമാണ് യുവതിയുടെ മരണം സംഭവിച്ചത്. അഗളി ദോണിഗുണ്ട് പച്ചിലംകാട്ടില്‍ ഷിബുവിന്റെ ഭാര്യ രമ്യ (35) ആണു മരിച്ചത്.

ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ സ്റ്റാഫ് നഴ്‌സായ രമ്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ജോലിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞു ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യ ക്ഷീണം തോന്നി വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന്. മക്കള്‍: ആല്‍ബിന്‍, മെല്‍ബിന്‍.

spot_img

Related Articles

Latest news