ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി യുഐഡിഎഐ. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ആധാര്‍ ഇല്ലാത്തതിനാല്‍ നിഷേധിക്കപ്പെട്ടുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ആധാര്‍ ഇല്ലെങ്കിലോ സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ ഓണ്‍ലൈന്‍ പരിശോധന വിജയിച്ചില്ലെങ്കിലോ ബന്ധപ്പെട്ട ഏജന്‍സിയോ വകുപ്പോ 2016 ലെ ആധാര്‍ തിരിച്ചറിയല്‍ നിയമത്തിലെയും, 2017 ഡിസംബറിലെ ഉത്തരവ് പ്രകാരവും സേവനം നല്‍കേണ്ടതുണ്ട്.
ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവുകഴിവായി ആധാര്‍ ദുരുപയോഗം ചെയ്യരുതെന്നും അതോറിറ്റി വ്യക്തമാക്കി.കൂടാതെ, ഒഴിവാക്കലുകളോ നിര്‍ദേശങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാന്‍ സെക്ഷന്‍ ഏഴ് പ്രകാരം ആധാര്‍ നിയമത്തില്‍ പ്രസക്തമായ വ്യവസ്ഥകള്‍ ഉണ്ടെന്നു പ്രസ്താവനയില്‍ അറിയിച്ചു.