രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: പേ​ര​റി​വാ​ള​ന് പ​രോ​ള്‍

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 വ​ര്‍​ഷ​ത്തോ​ള​മാ​യി ജീ​വ​പ​ര്യ​ന്തം ത​ട​വി​ല്‍ ക​ഴി​യു​ന്ന പേ​ര​റി​വാ​ള​ന് 30 ദി​വ​സ​ത്തേ​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച്‌ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. പേ​ര​റി​വാ​ള​ന്‍റെ മാ​താ​വ് അ​ര്‍​പു​ത​മ്മാ​ളി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ ത​മി​ഴ്‌​നാ​ട് ജ​യി​ല്‍ മാ​ന്വ​ല്‍ വ്യ​വ​സ്ഥ പ്ര​കാ​രം 30 ദി​വ​സ​ത്തേ​ക്ക് സാ​ധാ​ര​ണ അ​വ​ധി​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പേ​ര​റി​വാ​ള​ന്‍റെ മാ​താ​വ് അ​ടി​യ​ന്ത​ര പ​രോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ജ​യി​ലി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള മ​ക​ന്‍റെ ജീ​വ​ന് ആ​പ​ത്തു​ണ്ടാ​യേ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​പേ​ക്ഷ. ഔ​പ​ചാ​രി​ക​ത​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പു​ഴ​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നും പ​രോ​ളി​ല്‍ പോ​കാ​ന്‍ പേ​ര​റി​വാ​ള​നെ ഇ​തോ​ടെ അ​നു​വ​ദി​ച്ചേ​ക്കും.

1991 ജൂ​ണി​ലാ​യി​രു​ന്നു പേ​ര​റി​വാ​ള​ന്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. എ​ല്‍​ടി​ടി​ഇ പ്ര​വ​ര്‍​ത്ത​ക​നും ഗൂ​ഢാ​ലോ​ച​ന​യു​ടെ സൂ​ത്ര​ധാ​ര​നു​മാ​യ പേ​ര​റി​വാ​ള​ന്‍ ര​ണ്ട് ബാ​റ്റ​റി​ക​ള്‍ വാ​ങ്ങി​യ​താ​യും രാ​ജീ​വ് ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ ബോം​ബി​ല്‍ അ​ത് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് 19 വ​യ​സാ​യി​രു​ന്നു.

കേ​സി​ല്‍ വ​ധ​ശി​ക്ഷ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം കോ​ട​തി വി​ധി​ച്ച​ത്. 2014ല്‍ ​പേ​ര​റി​വാ​ള​ന്‍, മു​രു​ക​ന്‍, സ​ന്ത​ന്‍ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ സു​പ്രീം കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വാ​യി കു​റ​ച്ചു.

spot_img

Related Articles

Latest news