തുടർഭരണം നേടിയ പിണറായി സർക്കാറിന്റെ രണ്ടാമൂഴം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. നിയുക്ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ ഉൾപ്പെടെ 500 പേർക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്.
മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് മുൻപായി പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും. രാവിലെ ഒൻപത് മണിയോടെ പുഷ്പാർച്ചനയ്ക്കായി നേതാക്കൾ ആലപ്പുഴയിലെത്തും.
24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്.