സത്യപ്രതിജ്ഞ വേദി വാക്‌സിന്‍ കേന്ദ്രമാക്കും

പിണറായി വിജയന് കീഴിലുള്ള രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ വേദി പൊളിക്കില്ലെന്നും ഇത് വാക്‌സിന്‍ വിതരണ കേന്ദ്രമാക്കുമെന്നുമാണ് തീരുമാനം.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പന്തല്‍ പൊളിക്കില്ലെന്നാണ് തീരുമാനം.സത്യപ്രതിജ്ഞ വേദിക്കായി ഒരുക്കിയ പന്തല്‍ പൊളിക്കരുതെന്ന് വ്യാപകമായി അഭിപ്രായം ഉയര്‍ന്നിരുന്നു.

എണ്‍പതിനായിരം സ്ക്വയര്‍ ഫീറ്റ് വിസ്താരമുള്ള പന്തലില്‍ അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ വേദി വാക്‌സിന്‍ വിതരണ കേന്ദ്രമാക്കി മാറ്റാന്‍ ആലോചനയുണ്ടായിരുന്നു. ആയതിനാല്‍ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രമാക്കിയാല്‍ മറ്റുള്ളയിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുവാനുള്ള വലിയ പരിഹാരമാകുകയും ചെയ്യും.

spot_img

Related Articles

Latest news