തിരുവനന്തപുരം : മന്ത്രിമാർക്ക് ഔദ്യോഗിക വാഹനവും കാറും ഏറ്റെടുക്കുന്ന കാര്യത്തിലും തർക്കമില്ല. അന്ധവിശ്വാസം മൂലം ഏറ്റെടുക്കാൻ മടിക്കുന്ന മൻമോഹൻ ബംഗ്ലാവും നമ്പർ 13 കാറും മന്ത്രിമാർ ഏറ്റെടുത്തു.
മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രിയായ ആന്റണി രാജു ഏറ്റെടുത്തു. 13 ഭാഗ്യ നമ്പർ അല്ല എന്ന വിശ്വാസത്തിൽ കാർ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ തവണയും ഇത്തവണയും ആ ബുദ്ധിമുട്ടും ഉണ്ടായില്ല. കൃഷിമന്ത്രി പി. പ്രസാദ് ആണ് കാർ ഏറ്റെടുത്ത്.