പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശന് അഭിനന്ദനങൾ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
‘പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.’
പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായിതെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് അറിയാൻ കഴിയുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചതും സതീശന് തുണയായി.