ഭോപ്പാൽ : ബിജെപി എം പി പ്രഗ്യാസിങ് താക്കൂറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു മധ്യപ്രദേശ് മുൻ മന്ത്രിയും കോൺഗ്രസ് എം.എൽ എ യുമായ പി.സി. ശർമ്മ, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വര്ധന് രണ്ടു ബോട്ടിൽ ഗോമൂത്രം പാർസൽ അയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പ്രഗ്യാസിങ് ഠാക്കൂറിന്റെ വിവാദ പരാമർശം. ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധ വരാതിരിക്കാൻ ഉപകരിക്കുമെന്നും, താൻ അതുകൊണ്ടാണ് രോഗം വരാതെ ഇരിക്കുന്നത് എന്നുമായിരുന്നു എം.പി യുടെ പ്രസ്താവന.
കോവിഡ് പ്രതിസന്ധി മൂലം രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ഒരു പരാമർശം ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ എം.പി. നടത്തുന്നത്. ഇത്തരം പ്രസ്താവനക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഉം ഡി ആർ ഡി ഓ യും അംഗീകരിച്ചതാണോ എന്നും വ്യക്തമാക്കണമെന്നും പാർസലിനോടൊപ്പം അയച്ച കുറിപ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു .