പ്രവാസ ലോകത്തു പുതിയ ചരിത്രം സൃഷ്ടിച്ചു നവോദയ.

ദമ്മാം: നവോദയ 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ആയിരത്തിലധികം യൂണിറ്റ് രക്തം ദാനം ചെയ്തുകൊണ്ട് നവോദയ ക്യാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനം ഇറാം ഗ്രൂപ്പ് സിഎംഡി ഡോ: സിദ്ധീഖ് അഹമദ് ഉദ്ഘാടനം ചെയ്തു. ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ മുഹമ്മദ്‌, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ മാരായ ഇബ്രാഹിം, മുസ്‌തഫ, നവോദയ രക്ഷാധികാരികളായ ജോര്‍ജ് വര്‍ഗീസ്‌, ഇ. എം കബീര്‍, സൈനുദ്ധീന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക ക്ഷേമം കണ്‍വീനര്‍ നൗഷാദ് അകോലത്ത് എന്നിവര്‍ സംസാരിച്ചു.

 

നവോദയ സാമൂഹിക ക്ഷേമ ജോയിന്‍റ് കണ്‍വീനര്‍ ഗഫൂര്‍ മണ്ണാര്‍കാട്, നവോദയയുടെ കേന്ദ്രകമ്മിറ്റി നേതാക്കളായ ഷമീം നാനാത്ത്, രാജേഷ്‌ ആനമങ്ങാട്, ഉണ്ണിഎങ്ങണ്ടിയൂര്‍, കേന്ദ്രകുടുംബവേദി നേതാക്കള്‍ അനിൽ ബി ഡി, അനുരാജേഷ്‌, സുരയ്യ ഹമീദ്, സിന്ധുസുരേഷ്, മീനു മോഹൻദാസ്, തുടങ്ങിയ കേന്ദ്ര ഏരിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, പ്രസന്നൻ, ശ്രീജിത്ത്‌ അമ്പൻ, കൂടാതെ മുസമ്മിൽ വി, മനോജ്‌ പുത്തൂറാൻ, ചൈതന്യ തമ്പി, സൂര്യ മനോജ്‌ എന്നിവർ മൂന്ന് മാസത്തെ രെജിസ്ട്രേഷൻ പ്രവർത്തങ്ങൾക്ക് മാതൃക പരമായി നേന്ത്രുത്തം നൽകി.

ഫെബ്രുവരി 5 മുതല്‍ മേയ് ഇരുപത്തി ഒന്ന് വരെ അഞ്ചു ഘട്ടങ്ങളായി ദമ്മാം റീജ്യണല്‍ ലബോറട്ടറി ആന്‍ഡ്‌ ബ്ലഡ്‌ ബാങ്കില്‍ വച്ച് നടന്ന ക്യാമ്പില്‍ നവോദയ അംഗങ്ങളും വനിതകള്‍ അടക്കം സമൂഹത്തിന്‍റെ പലതട്ടിലും ഉള്ള പൊതുസമൂഹവും അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്.

 

രക്തബാങ്കുകളില്‍ ദൌര്‍ലഭ്യം നേരിടുന്ന ഘട്ടത്തില്‍ നവോദയ ഏറ്റെടുത്ത വിപുലമായ രക്തദാന ക്യാമ്പയിന്‍ വലിയ സേവനവും ഉപകാരവും ആയെന്ന്‍ രക്തബാങ്ക് ഡോക്ടര്‍ മുഹമ്മദ്‌ പറഞ്ഞു. ക്യാമ്പുമായി സഹകരിച്ച എല്ലാവര്ക്കും നവോദയ രക്ഷാധികാരി ജോര്‍ജ് വര്‍ഗീസ്‌ നന്ദി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യകത വൻതോതിൽ വർദ്ധിക്കുകയും,രക്ത ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നവോദയ രക്ത ദാനത്തിന്റെ സാമൂഹ്യ ബാധ്യത ഉയർത്തിപ്പിടിച്ച് രക്തം നല്കൂ…ജീവൻ രക്ഷിക്കൂ എന്ന മാനവീകതയുടെ ഉദാത്തമായ സന്ദേശവുമായി ബ്യഹത്തായ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചത്.

2006 ജനുവരി 24, 25 തിയ്യതികളിൽ സൗദി രാജാവിന്റെ ഇന്ത്യ സന്ദർശനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നവോദയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു അത്.

spot_img

Related Articles

Latest news