ന്യൂഡൽഹി : കർഷക സമരം ആറു മാസം പൂർത്തിയാവുന്ന മെയ് 26 നു കരിദിനമായി ആചരിക്കാൻ സംയുക്ത കർഷക സമിതി തീരുമാനം. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചത് .
വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും മറ്റും കറുത്ത കൊടി ഉയർത്തി പ്രതിഷേധമുയര്‍ത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാകും കരിദിനാചരണം.
മൂന്ന് കാർഷികനിയമങ്ങളും വൈദ്യുതി വില വർദ്ധനയും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, 600 രൂപ വേതനത്തിൽ 200 ദിവസം തൊഴിലുറപ്പു ജോലി നൽകുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവർക്കും സൗജന്യ വാക്സിൻ തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം.