നേത്ര ചികിത്സയിൽ അപൂർവ നേട്ടവുമായി സൗദി ഡോക്ടർ

റിയാദ്- കാഴ്ച ശക്തി തിരിച്ചുകിട്ടാനുള്ള പുതിയ കണ്ടുപിടിത്തത്തിന് സൗദി ഡോക്ടർക്ക് ഫ്രാൻസിൽ സ്‌കോളർഷിപ്. ഡോ. അംറ് അബു ഖശാബയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ലിയോണിലെ ലാ ക്രോയിക്‌സ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഡോ. ഖശാബ ഈ ഗവേഷണം പൂർത്തിയാക്കുന്നത്.

രോഗിയുടെ കാഴ്ചശേഷിക്കനുസരിച്ച് വ്യത്യസ്ത ലെൻസുകൾ പരീക്ഷിച്ചാണ് പരിഹാരം കണ്ടെത്തിയത്. ലോകത്ത് ഇങ്ങനെയൊരു കണ്ണു മാറ്റിവെക്കൽ ശസ്ത്രക്രിയ അപൂർവമാണ്. പഴയ ലെൻസിൽ മൈക്രോസ്‌കോപ് പരിശോധന നടത്തിയാണ് അനുയോജ്യമായ പുതിയ ലെൻസ് പകരം വെക്കുന്നത്. ചെറിയ അനസ്‌തേഷ്യ കൊടുത്ത ശേഷമായിരിക്കും ഈ ശസ്ത്രക്രിയ. ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകും.

റാബിഗിലെ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് സ്‌കോളർഷിപ് നേടിയാണ് ഡോ. ഖശാബ സൗദി-ഫ്രഞ്ച് മെഡിക്കൽ പ്രോഗ്രാമിൽ ചേരുന്നത്. വളരെ സ്വാഭാവികമായി ചെയ്യാവുന്ന ലളിതമായ ശസ്ത്രക്രിയ ആണിതെന്ന് അവർ പറഞ്ഞു. കാഴ്ച ശക്തിയില്ലാത്ത നിരവധി പേർക്ക് വെളിച്ചമെത്തിക്കാൻ ഇതുവഴി സാധിക്കും. വിദേശത്ത് പഠിക്കാനും ഗവേഷണം നടത്താനും സ്വദേശികൾക്ക് സ്‌കോളർഷിപ് ഉൾപ്പെടെയുള്ള പിന്തുണ നൽകുന്ന രാജ്യമാണ് സൗദി.

.

spot_img

Related Articles

Latest news