റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടിക്കൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി. കോവിഡ് മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കുണ്ട്. സന്ദർശന വിസയും നീട്ടിക്കൊടുക്കും.
2021 ജൂൺ രണ്ട് വരെയുള്ള റീ എൻട്രി, ഇഖാമ , വിസിറ്റ് വിസ എന്നിവയാണ് നീട്ടിക്കൊടുക്കുക. ഇതിൻ്റെ ചിലവ് ധനകാര്യ മന്ത്രാലയം വഹിക്കും. പുതുക്കൽ വരും ദിവസങ്ങളിൽ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കും.