ലോക്ക് ഡൗണിനെ മറികടക്കാൻ ആകാശത്ത് വെച്ച്130 പേരെ സാക്ഷിയാക്കി വിവാഹം നടത്തി കമിതാക്കൾ.

ചെന്നൈ: തങ്ങളുടെ വിവാഹം മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്നാണ് പലരുടെയും ആഗ്രഹം. എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷമാക്കിയായിരുന്നു പലരും ഇതുവരെ വിവാഹങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്തരം ആഗ്രഹങ്ങള്‍ ഒന്നും നടക്കാത്ത സാഹചര്യമായിരുന്നു.

എന്നാല്‍ ഈ സാഹചര്യത്തിലും കല്യാണം എങ്ങനെ മനോഹരമായും സുരക്ഷിതമായും നടത്താമെന്നായിരുന്നു മധുരയില്‍ നിന്നുള്ള ഒരു കമിതാക്കളുടെ ചിന്ത. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമാണ് വിവാഹം വ്യത്യസ്തമായി നടത്താന്‍ പ്ലാന്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ വിവാഹം ആകാശത്ത് വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തു വച്ചുള്ള വിവാഹം നടന്നത്. മെയ് 23നായിരുന്നു വിവാഹം. വിവാഹത്തില്‍ 130 പേരെ ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുര്‍ന്നു. തുടര്‍ന്ന് ആകാശത്തുവച്ച് രാകേഷും ദീക്ഷണയും ഒന്നായി.

തങ്ങളുടെ വിവാഹം മനോഹരമായ ഓര്‍മ്മകളിലൊന്നാക്കമെന്ന് തീരുമാനിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിവാഹം നടന്നതെന്ന് വരന്‍ പറയുന്നു. ഭൂമിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇത്രയും ആളുകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകില്ല.

അതിനാലാണ് ആകാശത്ത് വച്ച് നടത്തിയതെന്നും വരന്‍ പറയുന്നു. കൂടാതെ ചടങ്ങില്‍ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കള്‍ ആണെന്നും എല്ലാവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതാണെന്നും ദമ്പതികള്‍ അവകാശപ്പെട്ടു.

Media wings:

spot_img

Related Articles

Latest news