കോൺഗ്രസ് ടൂൾ കിറ്റ് കെട്ടിച്ചമച്ചത് ?

 

ന്യൂഡൽഹി : വിവാദമായ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ടു ട്വിറ്ററിന്റെ ഡൽഹി, ഗുർഗാവ് ഓഫീസുകളിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പരിശോധന നടത്തുന്നു. വിശദ വിവരങ്ങൾ അറിവായിട്ടില്ല.

പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു എന്നതായിരുന്നു ബിജെപി നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്.

എന്നാൽ ഇത് മനഃപൂർവ്വം കെട്ടിച്ചമച്ചത് എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. കോൺഗ്രസിന്റെ ഗവേഷണ വകുപ്പിന്റെ ലെറ്റർ ഹെഡ് വ്യാജമായി ഉണ്ടാക്കി വ്യാജവും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം അച്ചടിച്ചുവെന്നാരോപിച്ച് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ രാമൻ സിംഗ്, ഛത്തീസ്ഗഡ് പാർട്ടി വക്താവ് സാംബിത് പത്ര എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി വിളിപ്പിച്ചതായി റായ്പൂർ സിവിൽ ലൈൻസ് പോലീസ് എസ്എച്ച്ഒ ആർ കെ മിശ്ര പറഞ്ഞു. “വ്യക്തിപരമായി അല്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴി ഇവിടെ ഹാജരാകാൻ ഞങ്ങൾ സാംബിത് പത്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് എൻ എസ് യു ഐ പ്രസിഡന്റ് പരാതി നൽകിയിട്ടുണ്ട് “, വാർത്താ ഏജൻസി ANI ഉദ്ധരിച്ച് മിശ്ര പറഞ്ഞു.

ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സാംബിത് പത്ര, ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദില്ലി പോലീസിന് പരാതി നല്കിയിട്ടുണ്ടായിരുന്നു.

spot_img

Related Articles

Latest news