സ്പുട്നിക് വി ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു

 

ന്യൂഡൽഹി : റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ സ്പുട്നിക് വി, ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു. ഡൽഹിയിലെ പനേസിയ ബയോടെക്കാണ് നിർമാതാക്കൾ. വർഷത്തിൽ 10 കോടി വാക്സിനുകൾ നിർമ്മിക്കാൻ ആകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.

വാക്സിൻ ലഭ്യതക്കുറവ് രൂക്ഷമായ സാഹചര്യത്തിൽ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കാനുള്ള അനുവാദം നൽകിയിരുന്നു. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയാണ് നിർമ്മാണം. നിർമ്മാണം പൂർത്തിയായ ആദ്യ ബാച്ച് മോസ്കോയിലെ GAMELAYA ഇന്സ്ടിട്യൂട്ടിൽ സൂക്ഷ്മ പരിശോധനക്കയച്ചു ഗുണനിലവാരം ഉറപ്പു വരുത്തും.

spot_img

Related Articles

Latest news