മോങ്ങം : ആരോഗ്യരംഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കർമ്മ നിരതരായ ആരോഗ്യ പ്രവർത്തകർ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പോഷകാഹാരം, അടിസ്ഥാന ശുചിത്വം, ശുചിത്വ രീതികൾ, ആരോഗ്യകരമായ ജീവിതവും തൊഴിൽ സാഹചര്യങ്ങളും, നിലവിലുള്ള ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും , ആരോഗ്യ, കുടുംബക്ഷേമ സേവനങ്ങൾ യഥാസമയം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ അവർ മുൻപന്തിയിലാണ്.
ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും നിർദേശത്തെ തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചെറുപുത്തൂരിലും ആരോഗ്യ പ്രവർത്തകർ വീട് വീടാന്തരം കയറി ഇറങ്ങി സാംക്രമിക രോഗങ്ങളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കി കൊടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്ററായ അഞ്ജലി, ആശാ വർക്കർമാരായ സുമ ,പവിത്ര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .