കട്ടാങ്ങൽ : കാട്ടു പന്നികൾ കൂട്ടമായി വന്നു വിളകൾ നശിപ്പിച്ചു കർഷകരെ പ്രയാസപ്പെടുത്തുന്നതിനു അടിയന്തിര പരിഹാരം കാണണമെന്ന് ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 ചിറ്റാരിപ്പിലാക്കൽ കൃഷി സംരക്ഷണ വേദി ഭാരവാഹികൾ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.. കാട്ടു പന്നിയെ ചുദ്ര ജീവിയായി പരിഗണിക്കുക. പെറ്റു പെരുകാൻ അവസരം ഒരുക്കുന്ന സമീപ പ്രദേശങ്ങളിലെ കാടുകൾ വെട്ടാൻ പഞ്ചായത്ത് ബോർഡ് സഹകരിക്കുക. കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകുക. വെടിവെക്കാൻ ഉള്ള ലൈസൻസ് കാലാവധി മെയ് 15 നു കഴിഞ്ഞത് വീണ്ടും ഉടൻ പുതുക്കി നൽകുക തുടങ്ങി ആവശ്യങ്ങൾ സമിതി അധികൃതർക്കു സമർപ്പിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സെക് ഷൻ ഫോറെസ്റ്റ് ഓഫീസർ അഷ്റഫ്.കെ, വാർഡ് മെമ്പർ ബംഗ്ലാവിൽ ശിവദാസൻ, കൺവീനർ ഡോ. സി.കെ. അഹ്മദ്, ഷറഫു ചിറ്റാരിപ്പിലാക്കൽ, ഇ.സി ബഷീർ മാസ്റ്റർ.ടി, കെ.എ. റഹ്മാൻ, കെ.എം സലാം, റസാഖ് ഇ.സി, ഗോപാലൻ പി.കെ, വേലായുധൻ, ഇ.സി ഗഫൂർ എന്നിവരോട് ഒപ്പം സന്ദർ ഷിച്ചു നഷ്ടങ്ങൾ വിലയിരുത്തി. ചർച്ചയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ് ഉടൻ പരിഹാരത്തിന് ശ്രമിക്കാൻ വേണ്ടത് ചെയ്യാം എന്ന് സമിതിക്കു ഉറപ്പു നൽകി.