ലക്ഷദ്വീപിലെ വിവാദ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് കേരള ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ കോടതിയിൽ നിന്നും മാറ്റി സർക്കാർ ജോലികൾക്ക് നിയോഗിച്ച നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് കോടതിയുടെ നടപടികൾ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മറുപടി നൽകണമെന്നും ഹൈകോടതി പറഞ്ഞു.

ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് പറ‍ഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു.

അതേ സമയം ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തുടരുകയാണ്. സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news