കോവിഡ് എന്ന മഹാമാരിയിൽ മാത്രമല്ല വെറുപ്പിൻ്റെ മഹാമാരിയിലും പെട്ട് ഇന്ത്യ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ലക്ഷദ്വീപ് വിഷയത്തിന്റെ പാശ്ചാത്തലത്തിൽ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ റിയാദ് ഘടകം.
പ്രഫുൽ പട്ടേൽ എന്ന ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ല.
ഇന്നു ലക്ഷദീപിൽ കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ ഉദ്ദേശം വളരെ വ്യക്തമാണ്.അത് കൊണ്ട് തന്നെയാണല്ലോ വിശ്വാസത്തിനെതിരായ മദ്യത്തിന് വിലക്ക് കല്പിച്ചിരുന്ന നാട്ടിൽ, ടൂറിസത്തിൻ്റെ പേരിൽ മദ്യശാലകൾ തുറന്നത്. അത് സാംസ്കാരിക അധിനിവേശം തന്നെയാണ്.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും, ബീഫ് നിരോധനം നടത്തിയും, വിദ്യാലയങ്ങളിലുണ്ടായിരുന്ന മാംസാഹാരം നിർത്തലാക്കിയും അവരെ നിരന്തരം, ഭരണ നിർവ്വഹണത്തിൽ നിന്ന് തദ്ദേശിയരെ പൂർണമായി ഒഴിവാക്കിയും അഡ്മിനിസ്ട്രേറ്റർ വെല്ലുവിളിക്കുന്നു.
ഇതിനെല്ലാം പുറമെ, ഒരു കോവിഡ് കേസ് പോലുമില്ലാതിരുന്ന ദ്വീപിൽ ബോധപൂർവ്വം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി,
ഇന്നവിടെ കോവിഡ് രൂക്ഷമായിരിക്കുന്നു.
ലക്ഷദ്വീപിൻ്റെ പ്രശ്നം നമ്മൾ ഓരോരുത്തരുടെയും പ്രശ്നമായി തന്നെ ഏറ്റെടുക്കപ്പെടേണ്ടതുണ്ടു.
ലക്ഷദ്വീപിനു വേണ്ടി സാധ്യമാകുന്ന എല്ലാ ഇടപെടലും സംസ്ഥാന സർക്കാർ നടത്തണമെന്നും ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ അധിനിവേശത്തിൻ്റെ യുക്തികൾക്ക് നമ്മൾ കീഴടങ്ങാതിരിക്കാൻ നമ്മുക്ക് ഒന്നായി നിൽക്കാം.
ലക്ഷദ്വീപിലെ സഹോദരർക്ക് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി റിയാദ് സൗദി അറേബ്യയുടെ ഐക്യദാർഢ്യം.