കണ്ണും മുഖവും ക്യാമറയില്‍ കാണിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്
ദുബൈ: ദുബൈ എയര്‍പോര്‍ട്ടിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോര്‍ട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാര്‍ക്ക് ഒമ്പത് സെക്കന്‍ഡിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഭാഗത്തുള്ള 122 സ്മാര്‍ട്ട് ഗേറ്റുകളില്‍ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജി.ഡി.ആര്‍.എഫ്.എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു.
ദുബൈയില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോയിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണും മുഖവും ക്യാമറയില്‍ കാണിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ എവിടെയും സ്പര്‍ശനം ഇല്ലാതെ നടപടി പൂര്‍ത്തിയാകാന്‍ സംവിധാനം സഹായിക്കും. ടെര്‍മിനല്‍ 3 – ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഭാഗത്ത് ഫെബ്രുവരി 22ന് തുടങ്ങിയ സംവിധാനമാണ് ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്.