ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മനനഷ്ടകേസുമായി ഐ എം എ ഉത്തരാഖണ്ഡ് ഘടകം. കോവിഡ് 19 ചികിത്സിക്കുന്നതിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ രാംദേവ് നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി.
അലോപ്പതിയെ ഒരു ‘വിഡ്ഢി ശാസ്ത്ര’മെന്ന് വിശേഷിപ്പിച്ചത്തിനും കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ, ഫാവിഫ്ലൂ തുടങ്ങിയ മരുന്നുകൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ അപര്യാപ്തമാണെന്ന് പ്രസ്താവിച്ചതിനും എതിരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തീരുമാനം.
അലോപ്പതി ചികിത്സയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകൾ തിരുത്തിക്കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയോ അടുത്ത 15 ദിവസത്തിനുള്ളിൽ രേഖാമൂലം മാപ്പെഴുതി നൽകുകയോ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് ആയിരം കോടി രൂപ ഈടാക്കണം എന്നാണ് ഐ എം എയുടെ ആവശ്യം.