പ്രവാസികളുടെ മടക്കവും വാക്സിനേഷനും: ആശങ്കകൾ പരിഹരിക്കണം

സുരക്ഷിതമായ മടക്കത്തിനായി സൗദിയിലെ പ്രവാസികൾക്ക് പ്രത്യേക ജാലക വാക്സിൻ സൗകര്യം ലഭ്യമാക്കുകയും വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഭാരത സർക്കാർ നയതന്ത്ര തലത്തിൽ പരിഹരിക്കുകയും വേണമെന്ന് സുബൈർകുഞ്ഞു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ഇപ്പോൾ നാട്ടിൽ ഉള്ളതും കഴിഞ്ഞ 3 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചതുമായ ആളുകൾക്ക് മിനിമം 3 മാസം കഴിഞ്ഞാൽ മാത്രമാണ് വാക്സിൻ എടുക്കാൻ കഴിയുക. അത്തരം കേസുകളിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കേറ്റ് നൽകുകയും അത് തവക്കൽനാ ആപ്ലികേഷനിൽ അപ്ഡേറ്റ് ചെയ്തു കിട്ടുവാനുമുള്ള സംവിധാനം സൗദി ആരോഗ്യ മന്ത്രാലയവുമായി ചർച്ച ചെയ്തു ശരിയാക്കുകയും വേണം.

കോവീഷീൽഡ് വാക്സിൻ ഒരു ഡോസ് മാത്രം സ്വീകരിച്ചവർ സൗദിയിൽ നിന്നും നാട്ടിലേയ്ക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോൾ അവർക്ക് അടുത്ത ഡോസ് കൃത്യമായി ലഭിക്കണമെങ്കിൽ ഇവിടെ ‘തവക്കൽന’ യിലും നാട്ടിൽ ആരോഗ്യ വകുപ്പിന്റെ രേഖകളിലും അവ അപ്ഡേറ്റ് ചെയ്യുവാനുള്ള സംവിധാനമുണ്ടാകണം.

കോവാക്സിൻ ഒരു ഡോസോ രണ്ട് ഡോസുകളുമോ സ്വീകരിച്ചവർക്ക് സൗദിയിൽ അംഗീകാരം നിലവിലില്ല. അവർക്ക് ഇവിടെ എത്തിയാലുടൻ മറ്റൊരു വാക്സിൻ ഡോസ് എടുക്കാമോ എന്നത് സംബന്ധിച്ച് യാതൊരു പഠനറിപ്പോർട്ടുകളും നിലവിലില്ലാത്ത സാഹചര്യത്തിൽ , ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ കുറഞ്ഞത് ഒരു വര്ഷത്തെയ്ക്കെങ്കിലും സൗദിയിലെ വാക്സിൻ നിബന്ധനകളിൽ നിന്നും ഇളവ് ലഭിക്കാൻ വേണ്ട നയതന്ത്ര ശ്രമങ്ങൾ അത്യാവശ്യമാണ്.

അല്ലാത്ത പക്ഷം നിലവിലെ സാഹചര്യത്തിൽ ആഗസ്ത് 2 – നു ശേഷം തൊഴിലിൽ പ്രവേശിക്കാനോ തുടരാനോ കഴിയാതെ വരും. പുറമെ ഇരു രാജ്യങ്ങളുമായി എയർ ബബിൾ കരാർ വൈകാതെ നിലവിൽ വരാനുള്ള ശ്രമങ്ങൾ നിരന്തരമായി തുടരേണ്ടതുമുണ്ട്.

25 -നു നടന്ന കമ്മ്യൂണിറ്റി മീറ്റിൽ ഈ വിഷയങ്ങൾ ബഹുമാനപ്പെട്ട അംബാസ്സഡറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. വിവിധ പ്രവാസി വിഷയങ്ങളിൽ സൗദിയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news