കോവിഡ് വ്യാപനം: ബഹ്​റൈനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്​തമാക്കി

കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബഹ്​റൈനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്​തമാക്കി. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം​ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ വ്യാഴാഴ്​ച രാത്രി 23.59 മുതല്‍ ജൂണ്‍ 10 വരെയുള്ള​ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്​.

മാളുകള്‍, സ്​പോര്‍ട്​സ്​ സെന്‍ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവ അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകളില്‍ 70 ശതമാനം വരെ ജീവനക്കാര്‍ക്ക്​ വീട്ടിലിരുന്ന്​​ ജോലി അനുവദിക്കും. റസ്​റ്റോറന്‍റുകള്‍, കഫേകള്‍ എന്നിവ അടച്ചിടും. ഇവിടങ്ങളില്‍ ഡെലിവറി അനുവദിച്ചിട്ടുണ്ട്​. അതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ്​ സ്​റ്റോറുകള്‍ എന്നിവ പ്രവര്‍ത്തിക്കും.

spot_img

Related Articles

Latest news