കോവിഡ് രോഗി കളി കണ്ടു, ആയിരങ്ങള്‍ക്ക് ഐസൊലേഷന്‍

മെല്‍ബണ്‍ – ബുധനാഴ്ച മെല്‍ബണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയന്‍ റൂള്‍സ് ഫുട്‌ബോള്‍ മത്സരത്തിന് ഒരു കോവിഡ് രോഗി എത്തിയതോടെ ആരാധകര്‍ പുലിവാല് പിടിച്ചു. മത്സരം വീക്ഷിച്ച ആയിരക്കണക്കിന് ആളുകളോട് ഐസൊലേഷനില്‍ പോവാന്‍ വിക്ടോറിയ ഭരണകൂടം നിര്‍ദേശിച്ചു. 15 പേര്‍ക്കെങ്കിലും ഇതിനകം കോവിഡ് പടര്‍ന്നിട്ടുണ്ട്. കളിക്കാരോടും അടുത്ത ഏഴു ദിവസം യാത്ര പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു ലോക്ഡൗണ്‍ ഒഴിവാക്കാനുള്ള തീവ്രയത്‌നത്തിലാണ് നഗരം.

കോളിംഗ്‌വുഡും പോര്‍ട് അഡ്‌ലയ്ഡും തമ്മിലുള്ള റൂള്‍സ് ഫുട്‌ബോള്‍ മത്സരം കാണാന്‍ 23,000 പേരാണ് എത്തിയത്. അതില്‍ കോവിഡ് രോഗിയുടെ സമീപമിരുന്നവവരോടാണ് കോവിഡ് നെഗറ്റിവ് ഫലം വരുന്നതു വരെ സമ്പര്‍ക്കവിലക്കിലേക്ക് പോവാന്‍ നിര്‍ദേശിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് പടര്‍ന്നപ്പോള്‍ നാലു മാസത്തോളം മെല്‍ബണ്‍ ലോക്ഡൗണിലായിരുന്നു. കഴിഞ്ഞ മാസം പ്രാദേശികമായി ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ലായിരുന്നു.

spot_img

Related Articles

Latest news