സൗദിയുടെ കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യം

റിയാദ്: സൗദി അറേബ്യ കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കൊവിഡ് അപകട നിരക്കുകളെ നാല് വിഭാഗമാക്കി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഓരോ കാറ്റഗറിയിലും പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രാ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ പബ്ലിക് ഹെല്‍ത് അതോറിറ്റി വിഖായ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അപ്ഡേറ്റ് ചെയ്യപ്പെടും. പട്ടിക കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയെ കൂടാതെ, ലിബിയ, സിറിയ, ലെബനന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറസ് എന്നിവിടങ്ങളിലേക്ക് പൗരന്മാരോട് യാത്ര പോകരുതെന്ന് നേരത്തെ തന്നെ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഈ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും മുന്നയിപ്പുണ്ട്.

രാജ്യങ്ങളുടെ അപകട അവസ്ഥയെ 4 വിഭാഗങ്ങള്‍ ആക്കിയാണ് തരം തിരിച്ചിരിക്കുന്നത്. വളരെ ഉയര്‍ന്ന റിസ്ക്, ഉയര്‍ന്ന റിസ്ക്, മീഡിയം റിസ്ക്, കുറഞ്ഞ റിസ്ക് എന്നിങ്ങനെയാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്.

ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണാഫ്രിക്ക, കൊറിയ, യുണൈറ്റഡ് കിംഗ്ഡം, നോര്‍വേ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൂടാതെ വിഖായ മാപ്പില്‍ പച്ച നിറത്തില്‍ സൂചിപ്പിച്ച മറ്റു രാജ്യങ്ങളുമാണ് അപകടം കുറഞ്ഞ രാജ്യങ്ങള്‍.

റഷ്യ, വിയറ്റ്നാം, ഒമാന്‍, ജോര്‍ദാന്‍, ചെക്ക് റിപ്പബ്ലിക്, ചാഡ്, നൈഗര്‍, മാലി, മൗറീഷ്യസ് എന്നീ രാജ്യങ്ങളും കൂടാതെ, വിഖായ മാപ്പില്‍ മഞ്ഞ നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് മിതമായ അപകടം നിറഞ്ഞ രാജ്യങ്ങള്‍. ഈ നിലയിലുള്ള രാജ്യങ്ങള്‍ മിതമായ അപകടസാധ്യത സൃഷ്ടിക്കുന്നു.

ഈ രാജ്യങ്ങളിലേക്ക് അനാവശ്യമായ യാത്ര ഒഴിവാക്കാനും മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ശുപാര്‍ശ ചെയ്യുന്നു. യു എ ഇ ഇപ്പോഴും ഈ കാറ്റഗറിയില്‍ തന്നെയാണുള്ളത്.

സുഡാന്‍, ദക്ഷിണ സുഡാന്‍, എത്യോപ്യ, കെനിയ, മൗറിറ്റാനിയ, അമേരിക്കന്‍ ഐക്യനാടുകള്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും വിഖായ മാപ്പില്‍ ഇളം ചുവപ്പ് നിറത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് അപകടം നിറഞ്ഞ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അങ്ങേയറ്റത്തെ ആവശ്യകതയൊഴികെയുള്ള ഘട്ടങ്ങളില്‍ അല്ലാതെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അതോറിറ്റി ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, സിറിയ, ലിബിയ, ഫ്രാന്‍സ്, സ്പെയിന്‍, കാനഡ, ബ്രസീല്‍, അര്‍ജന്റീന, എന്നിവയും വിഖായ മാപ്പില്‍ ഇരുണ്ട ചുവപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കൊവിഡ് -19 അപകടസാധ്യത ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളാണിത്. ഇവിടങ്ങളിലേക്ക് യാത്ര പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്. എന്നാല്‍, അത്യാവശ്യ ഘട്ടങ്ങളില്‍ പ്രത്യേക അനുമതി വാങ്ങി പൗരന്മാര്‍ക്ക് പോകാനാകും.

spot_img

Related Articles

Latest news