കോളജുകൾ ദിവസവും രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു                     

സംസ്ഥാനത്തെ  കോളജുകൾ ജൂൺ ഒന്നു മുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ലാസുകൾ നടത്തണമെന്ന് നിർദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ. ലോക്ഡൗൺ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്‌നിക്കൽ വിഭാഗം ഉൾപ്പെടെ എല്ലാ അധ്യാപകരും കോളജുകളിൽ ഹാജരാകണം. ദിവസവും രാവിലെ എട്ടരക്കും വൈകീട്ട് മൂന്നരക്കുമിടയിലായിരിക്കണം ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രാപ്രശ്‌നം നേരിടുന്നവർ വിവരം പ്രിൻസിപ്പലിനെ അറിയിക്കണം. ക്ലാസുകൾ സംബന്ധിച്ച് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവി പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തുകയും സൗകര്യമൊരുക്കുകയും ചെയ്യണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news