മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി

ന്യൂഡല്‍ഹി: മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂകേഷന്‍ (എഐസിടിഇ). മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിലാണ് അനുമതി ലഭിച്ചത്. 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ് ഈ അവസരം.

വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയില്‍ എന്‍ജിനീയറിങ് പഠനത്തിന് അവസരം ലഭിച്ചാല്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന് എ ഐ സി ടി ഇ ചെയര്‍മാന്‍ അനില്‍ ശാസ്ത്രബുദ്ധെ പറഞ്ഞു. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്‌സുകളില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും 500ഓളം ആപ്ലിക്കേഷനുകളാണ് ഇത് വരെ ലഭിച്ചത്. ഇനിയും 11 ഭാഷകളിലേക്ക് കൂടി എന്‍ജിനീയറിങ് കോഴ്‌സുകള്‍ വ്യാപിപ്പിക്കാനും എ ഐ സി ടി ഇ പഠന സാമഗ്രികള്‍ ലഭ്യമാക്കാനുമാണ് തീരുമാനം.

ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ കൂടി എന്‍ജിനീയറിങ കോഴ്‌സുകളുടെ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.

spot_img

Related Articles

Latest news