ദമാം : വിദ്യാർത്ഥികളിൽ ആശങ്കയും , ഉത്കണ്ഠയും വളർത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശിചിതമായി നീട്ടികൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് കിഴക്കൻ പ്രവിശ്യ കെ എം സി സി സി ബി സ് ഇ ചെയര്മാന് നൽകിയ നിവേദനത്തിൽ പറഞ്ഞു.
പ്രത്യേകിച്ച് മിഡ്‌ഡിൽ ഈസ്റ്റിൽ അത്യുഷ്ണം ആയതോടെ പരീക്ഷ ജൂലൈ മാസത്തേക്ക് നീളുന്നത് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ്
താപനില ഏകദേശം അൻപത് ഡിഗ്രിയിലേക്കു ഉയരുന്നതോടെ ജൂൺ മദ്യത്തോടു കൂടി ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ വിദ്യാലയങ്ങളും വേനലവധിക്ക് അടക്കുന്നതാണ്.
പല വിദ്യാർത്ഥികളുടെയും വിസ കാലാവധി ജൂൺ മാസത്തോടെ അവസാനിക്കുന്നതാണ്. ജൂണിൽ പരീക്ഷ പൂർത്തിയായില്ലെങ്കിൽ ചരുങ്ങിയ ദിവസങ്ങൾക്കു വേണ്ടി വിസ പുതുക്കാൻ ഈ സാമ്പത്തിക പ്രതിസന്ധിയിലും വൻ തുക ചിലവഴിക്കേണ്ടി വരും എന്ന പ്രതിസന്ധി നേരിടുകയാണ് രക്ഷിതാക്കൾ.
ഈ സാഹചര്യത്തിൽ ഏറ്റവും ചുരുങ്ങിയത് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജൂണിൽ പരീക്ഷ അവസാനിക്കുന്ന രീതിയിൽ പുതിയ പോളിസി രൂപപ്പെടുത്തുകയോ അല്ലെങ്കിൽ പരീക്ഷ ക്യാൻസൽ ചെയ്യുകയോ ചെയ്യണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.
തന്നെയുമല്ല ഗൾഫ് രാജ്യങ്ങളിൽ തന്നെ തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾകു ഫലം വൈകുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിച്ച ആശങ്കളുടെ അടിസ്ഥാനത്തിൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂരിൻ്റെ അധ്യക്ഷതയിൽ അടിയന്തിരമായി കൂടിയ പ്രവിശ്യാ കെഎംസിസി ഭാരവാഹികളുടെ യോഗമാണ് നിവേദനം നൽകാൻ തീരുമാനം എടുത്തത്. ആലിക്കുട്ടി ഒളവട്ടൂർ, മാമു നിസ്സാർ കോടമ്പുഴ, ഖാദര് മാസ്റ്റർ വാണിയമ്പലം, സിദ്ധീഖ് പാണ്ടികശാല, അബ്ദുൾ അസീസ് എരുവാട്ടി,സലീം പാണ മ്പ്ര, അഷ്റഫ് ഗസാൽ എന്നിവർ സംസാരിച്ചു.
സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി
966540893408