ഓക്​സിജന്‍ ക്ഷാമം; സൗദിയുടെ സഹായം വീണ്ടും

തുടര്‍ന്ന്​ ഓക്​സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യക്ക്​ വീണ്ടും സൗദി അറേബ്യയുടെ സഹായഹസ്തം. ​കോവിഡ്​ ബാധിച്ചു ഓക്​സിജനു വേണ്ടി ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക്​​ 60 ടണ്‍ ​ലിക്വിഡ്​ ഓക്സിജന്‍ കൂടി സൗദി അറേബ്യയില്‍ നിന്ന്​ അയച്ചു​. മൂന്നു കണ്ടെയ്​നറുകളിലായി അയച്ച ഇത്രയും ടണ്‍ ഓക്സിജന്‍ ജൂണ്‍ ആറിന്​ ഇന്ത്യന്‍ തുറമുഖത്തെത്തും.

കഴിഞ്ഞ മാസം 80 ടണ്‍ ലിക്വിഡ്​ ഓക്​സിജനും മറ്റ്​ ചികിത്സാ സഹായങ്ങളും ദമ്മാം പോര്‍ട്ടില്‍ നിന്ന്​ അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്​ വീണ്ടും സൗദിയില്‍ നിന്ന്​ ഓക്​സിജന്‍ ഇന്ത്യയിലേക്ക്​ അയച്ചിരിക്കുന്നത്​.

spot_img

Related Articles

Latest news