ഷാര്‍ജ – പഠന മികവിന് അംഗീകാരമായി മലയാളി വിദ്യാര്‍ത്ഥിനി തസ്‌നീം അസ്‌ലമിന് യുഎഇ സര്‍ക്കാര്‍ 10 വര്‍ഷം ഗോള്‍ഡന്‍ വീസ അനുവദിച്ചു. പ്രതിഭകള്‍ക്കും ഉന്നത വ്യക്തിത്വങ്ങള്‍ക്കും വ്യവസായികള്‍ക്കും മാത്രം അനുവദിക്കുന്ന ദീര്‍ഘകാല വിസയാണിത്.
ഷാര്‍ജയിലെ അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ആലപ്പുഴ സ്വദേശിയായ തസ്‌നീം. വിദ്യാത്ഥി പ്രതിഭാ വിഭാഗത്തിലാണ് തസ്‌നീമിന് ഈ ബഹുമതി. അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് ശരീഅയില്‍ ഉന്നത ഗ്രേഡ് നേടിയാണ് പഠനം പൂര്‍ത്തിയാക്കിയത്.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ തസ്‌നീം ഇപ്പോള്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. കൂടാതെ ഖുര്‍ആന്‍ അധ്യാപികയായിയും ജോലി ചെയ്തിട്ടുണ്ട്.
കുടുംബ സമേതം യുഎഇയില്‍ കഴിയുന്ന തസ്‌നീം ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളിലാണ് പഠിച്ചത്. മാതാവ് സുനിത ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. പിതാവ് മുഹമ്മദ് അസ്ലം ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരായിരുന്നു. ഇപ്പോള്‍ ടൈപ്പിങ് സെന്റര്‍ നടത്തുന്നു.