ഒമാനില്‍ തൊഴില്‍നിയമ ഭേദഗതി, വിസിറ്റ് വിസക്കാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം.

മസ്‌കത്ത്- ഒമാനില്‍ സന്ദര്‍ശക വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇനി തൊഴില്‍ വിസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ഇതിനായുള്ള ഭേദഗതി വരുത്തി.

പൊതുതാല്‍പര്യം അനുസരിച്ചാണ് മാറ്റങ്ങളെന്നും പ്രവാസി താമസ നിയമവുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് 16/95, 63/96 പ്രമേയം എന്നിവയിലാണ് ചില മാറ്റങ്ങള്‍ വരുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

പോലീസ്- കസ്റ്റംസ് ഐ.ജി ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശറൈഖിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഫാമിലി വിസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്കും സോപാധികമായി തൊഴില്‍ വിസയിലേക്ക് മാറാം.

 

ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ, ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റ് വിസ, പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ, എക്സ്പ്രസ്സ് വിസ, ഇന്‍വെസ്റ്റര്‍ വിസ, സ്റ്റുഡന്റ് വിസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വിസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വിസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വിസ ഇവയെല്ലാം തൊഴില്‍ വിസയിലേക്ക് മാറ്റാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനായി നിശ്ചിത ഫീസ് അടക്കണം. എന്നുമുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല.

spot_img

Related Articles

Latest news